2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ശുദ്ധമദ്ദളം

കണ്ണും പൂട്ടി കത്തുന്ന വേഗത്തില്‍ ഇനിയും ഇനിയും ഈ യാത്ര തുടര്‍ന്നാല്‍..?? ഏകദിശയിലുള്ള പ്രയാണം മാത്രം അനുവദിച്ചിരിക്കുന്ന ഈ സന്‍ചാരപഥത്തില്‍ തിരിഞ്ഞു നടക്കാനാകുന്നില്ല. എതിര്‍ദിശയില്‍ സമാന്തരങ്ങളായോ വളഞ്ഞു പിരിഞ്ഞോ ഒരു യാത്രാമാര്‍ഗ്ഗം ഇനിയും കണ്ണെത്തും ദൂരങ്ങളിലില്ല..!! പിന്നിട്ട ബാല്യത്തിലേക്ക്, അതിനുമപ്പുറം പ്രക്രുതിയിലേക്കു തിരിഞ്ഞുനോക്കാനാകുന്നെങ്കിലും, ഒരു മടക്ക യാത്ര ഇനി തരമാകുമോ ? ഒന്നു തിരിഞ്ഞ്, തിരിച്ചു നടക്കാന്‍ പോലും അനുവദിയ്ക്കാത്ത വിധം പുറകില്‍, പിന്നിട്ട ദൂരമത്രയും കടലെടുത്തു പോയെന്നോ..?

2 അഭിപ്രായങ്ങൾ:

suresh menon പറഞ്ഞു...

പൊന്നു സഹോദരാ, ഇത്രയും കടുത ഭാഷ ഉപയോഗിഛ് മനുഷ്യനെ കൊല്ലരുത്. ലളിതമായി സ്രിഷ്ട്ടിക്കു. ഭാഷക്കു മുതല്ക്കൂട്ടാവട്ടെ. എന്തായാലും സ്രിഷ്ട്ടി നടക്കട്ടെ.

ശുദ്ധമദ്ദളം പറഞ്ഞു...

തിരിഞ്ഞു നടക്കാനാകുന്നില്ല.