2014, മാർച്ച് 25, ചൊവ്വാഴ്ച

നോട്ടപ്പിശക്

മുകളില്‍ ആകാശവും താഴെ പാതാളവുമായി നാളുകള്‍ കഴിക്കവേ നട്ടമെട്ടും കെട്ടാണു അവസാന കൈനോട്ടക്കരന്റെ മുന്നില്‍ പെട്ടുപോയത്. മുഖത്തെ വിവശതയും, ശനിയുടെ ദശയും, ഗ്രഹനിലയും, രേഖകളുടെ ചൊവ്വുകേടുമയാള്‍ വളച്ചുകെട്ടില്ലതെ ഒത്തിരിനേരം പാതിമലയാളത്തില്‍ വിസ്തരിച്ചു.. അറിയാമായിരുന്നിട്ടും ഞാനെല്ലാം സവിസ്മയം കേട്ടുകൊണ്ടുമിരുന്നു..കാര്യ്ങ്ങള്‍ ഇങ്ങിനെയൊക്കെ ആയിപ്പോയതില്‍ ഇനിയിപ്പൊള്‍ ഇയാളെന്തു ചെയ്യുമെന്നറിയാന്‍ ഞാനാ മുഖത്തേക്കുതന്നെ സസൂക്ഷ്മം നോക്കിയിരുന്നു...അയാളാണേല്‍ ഇപ്പോള്‍ സ്വന്തം കൈ എന്റെ നേരെ നീട്ടി ഒരേ ഇരുപ്പാണു..ഇനി ഞാനെന്തേലും കൊടുക്കണം പോല്‍ ... എന്തേലുമുണ്ടെങ്കില്‍ ഞാന്‍ ആദ്യമെ കൈ നീട്ടില്ലല്ലോ..ഓരോരോ പുലിവാലുകള്‍ !!