2011, ഡിസംബർ 14, ബുധനാഴ്‌ച

സ്കെല്‍ടന്‍

ഒന്നടുത്തുനിന്നുറ്റുനോക്കിയാല്‍ കൂടുതല്‍ വ്യക്തതയില്‍ ഇപ്പോള്‍ നിങ്ങള്‍ക്കെന്നെ കാണാനാകും. അന്നും ഇന്നും ഞാനൊരസ്ഥി പഞ്ജരം മാത്രം. കാലാ കാലങ്ങളതിന്മേലൊത്തിരി അണിഞ്ഞൊരുങ്ങലുകള്‍, തേച്ചു പിടിപ്പിക്കലുകള്‍, വാരിപ്പൊത്തലുകള്‍, ചെത്തിമിനുക്കലുകള്‍, ചായം പൂശലുകള്‍, തൂത്തു വാരലുകള്‍ അല്ലേല്‍ മറിച്ചൊത്തിരി അഴിച്ചു വയ്ക്കലുകള്‍, അടര്‍ന്നു പോകലുകള്‍, തേയ്മാനങ്ങള്‍, ചിതലരിക്കലുകള്‍, നിറം മങ്ങലുകള്‍, മാറാലകെട്ടലുകള്‍.....പാടവരമ്പത്തും, ചെമ്മണ്‍ പാതയിലും, ടാറിട്ട വഴിയിലും മുന്നോട്ടും പുറകോട്ടും മാറി മാറി നടന്ന് ഇതിനകം ഞാനൊത്തിരി ദൂരം പിന്നിട്ടു....പിന്നിട്ട വഴികള്‍ എനിയ്ക്കിപ്പൊഴും ഓര്‍ത്തെടുക്കാനാകുന്നു.....സത്വമറിയാനും, പ്രതിബിം ബം കാണാനും എനിയ്ക്കിന്നൊരു കണ്ണാടി നോക്കേണ്ടതില്ലാ....മറിച്ച് രണ്ടു വണ്ടിച്ചക്രങ്ങള്‍ കണ്ടാല്‍ മതി.